കോവിഡ് ആഗോള മഹാമാരിയിൽ രോഗബാധിതരുടെ എണ്ണം 49,86,332 ആയി. നിരവധി രാഷ്ട്രങ്ങളിലായി 3,24,910 പേർ ഇതുവരെ മരണമടഞ്ഞിട്ടുണ്ട്.15 ലക്ഷത്തിലധികം പേർക്ക് രോഗം ബാധിച്ച അമേരിക്കയിലാണ് ഏറ്റവുമധികം രോഗവ്യാപനം ഉണ്ടായിരിക്കുന്നത്.
ഏറ്റവുമൊടുവിൽ കണക്കനുസരിച്ച് അമേരിക്കയിൽ രോഗബാധിതർ 15,70,583 പേരാണ്, മരണമടഞ്ഞവരുടെ എണ്ണം 93,533.രണ്ടാം സ്ഥാനത്ത് നിൽക്കുന്ന റഷ്യയിൽ 2,99,941 പേർ രോഗബാധിതരാണ്.എന്നാൽ, മരണസംഖ്യ 2,837 മാത്രമേയുള്ളൂ. മരണത്തിൽ രണ്ടാമത് നിൽക്കുന്നത് 35,341 പേർ മരിച്ച ഇംഗ്ലണ്ടാണ്.
Discussion about this post