ഡൽഹി: ഇന്ത്യയിൽ ജൂൺ മുതൽ സർവീസ് തുടങ്ങാൻ പോവുന്ന ട്രെയിനുകളുടെ പട്ടിക പുറത്തിറക്കാനൊരുങ്ങി റെയിൽവേ.ഈ പട്ടികയിൽ ദീർഘദൂര ട്രെയിനുകളും ഹ്രസ്വദൂര ട്രെയിനുകളും ഉൾപ്പെടുന്നുണ്ട്.200 നോൺ എസി ട്രെയിനുകളാണ് ജൂൺ 1 മുതൽ പ്രതിദിനം സർവീസ് നടത്താൻ പോവുന്നത്.ഓൺലൈൻ വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് മാത്രമേ ഇപ്പോൾ അനുവദിക്കുകയുള്ളു.
1600 ശ്രമിക് ട്രെയിനുകളാണ് ഇതുവരെ കുടിയേറ്റ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി സർവീസ് നടത്തിയത്.21.5 ലക്ഷത്തോളം തൊഴിലാളികൾ സ്വദേശങ്ങളിൽ ഇതുവഴി മടങ്ങിയെത്തി.ഇനിയും നാട്ടിലേക്ക് പോകാൻ കഴിയാത്തവരെ തിരികെയെത്തിക്കുന്നതിനായി ശ്രമിക് ട്രെയിനുകൾ സർവീസ് തുടരും.ആയിരക്കണക്കിന് ട്രെയിനുകൾ സർവീസ് നടത്താൻ ഇപ്പോഴും സജ്ജമാണെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.സംസ്ഥാനങ്ങളിലെ ഇപ്പോഴുള്ള സ്ഥിതി കണക്കിലെടുത്ത് ഏതൊക്കെ സ്റ്റോപ്പുകൾ കൂടുതലായി വേണമെന്ന് റെയിൽവേ തീരുമാനിക്കും.







