രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ മെയ് 25ന് ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം.കോവിഡ്-19 മഹാമാരി പ്രതിരോധിക്കാനുള്ള ലോക്ഡൗണിന്റെ ഭാഗമായി മാർച്ച് 25ന് രാജ്യത്തെമ്പാടും ആഭ്യന്തര വിമാന സർവീസുകൾ നിർത്തി വച്ചിരുന്നു.
രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങൾക്കെല്ലാം മെയ് 25-ന് സർവീസുകൾ ആരംഭിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ വ്യോമയാന മന്ത്രാലയം നിർദേശം നൽകിക്കഴിഞ്ഞു.യാത്രക്കാരെ നിയന്ത്രിക്കേണ്ട മാർഗനിർദേശങ്ങൾ അധികം വൈകാതെ തന്നെ വ്യോമയാന മന്ത്രാലയം പുറപ്പെടുവിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്സിംഗ് പുരി മാധ്യമങ്ങളെ അറിയിച്ചു.
Discussion about this post