തമിഴ്നാട്ടിൽ ഡിഎംകെയ്ക്കു വൻ തിരിച്ചടി. ദ്രാവിഡ മുന്നേറ്റ കഴകം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.പി ദുരൈസ്വാമി ബിജെപിയിൽ ചേർന്നു.വ്യാഴാഴ്ച, പാർട്ടി ഔദ്യോഗിക സ്ഥാനത്തുനിന്നും ദുരൈ സ്വാമിയെ നീക്കം ചെയ്തതിൽ പ്രതിഷേധിച്ചാണ് ദുരൈ സ്വാമി ബിജെപിയിൽ ചേർന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് എൽ. മുരുഗന്റെയും, മുതിർന്ന നേതാവ് എൽ. മുരുകന്റെയും സാന്നിധ്യത്തിലാണ് ദൂരെസ്വാമി പാർട്ടി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെയ്തികൾ താൻ ദീർഘകാലമായി വീക്ഷിക്കുന്നുവെന്നും, അധസ്ഥിതരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ അശാന്തമായ പരിശ്രമമാണ് തന്നെ ബിജെപിയിലേക്ക് അടുപ്പിച്ചതെന്നും ദുരൈസ്വാമി വ്യക്തമാക്കി.
Discussion about this post