ഡൽഹി: ലോക്ക്ഡൗണിനെ തുടർന്ന് രണ്ടു മാസമായി നിർത്തിവെച്ച റെയിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന 230 ട്രെയിനുകളിൽ എല്ലാ ക്ലാസുകളിലേക്കും ബുക്കിംഗ് ആരംഭിച്ചതായി റെയിൽവെ അറിയിച്ചു.
ജൂണ്‍ ഒന്ന് മുതലാണ് ട്രെയിനുകള്‍ ഓടിത്തുടങ്ങുക. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായോ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതുവരെ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 13 ലക്ഷത്തിലധികം ആളുകള്‍ ടിക്കറ്റ് ബുക്ക് ചെയ്തെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post