ഡൽഹി: രാജ്യസഭാ എം പിയും ഡിഎംകെ നേതാവുമായ ആർ എസ് ഭാരതി അറസ്റ്റിൽ. പട്ടിക വിഭാഗങ്ങൾക്കെതിരായ വിദ്വേഷപ്രസംഗത്തിലാണ് അറസ്റ്റ്. ദളിത് ജഡ്ജിമാരെ അധിക്ഷേപിച്ചായിരുന്നു പ്രസംഗം. ലോക്സഭാ എം പി ദയാനിധിമാരനെതിരെയും കേസെടുത്തു. ദയാനിധിയെയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
1989-ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ചെന്നൈ അലന്ദൂരിലെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഈ വർഷം ഫെബ്രുവരി 15 ന് കലൈഗ്നാർ റീഡിംഗ് സർക്കിൾ സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ഭാരതിയുടെ വിവാദ പരാമർശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദലിത് സംഘടനയായ ആദി തമിഴർ പെരവായ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Discussion about this post