കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 6,654 പുതിയ കോവിഡ് -19 കേസുകൾ.രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.ഇന്ത്യയിൽ നാലാംഘട്ട ലോക്ക്ഡൗൺ പുരോഗമിക്കുമ്പോഴും രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്.നിലവിൽ ഇന്ത്യയിൽ സ്ഥിരീകരിച്ച കോവിഡ് -19 കേസുകളുടെ എണ്ണം 1.25 ലക്ഷമാണ്.
ഇന്നലെ മാത്രം രാജ്യത്ത് 137 പേർ മരണമടഞ്ഞിട്ടുണ്ട്. ഇതോടുകൂടി രാജ്യത്തെ മരണമടഞ്ഞവരുടെ എണ്ണം 3,720 ആയി.ഇന്ത്യയിൽ നിലവിൽ ചികിത്സയിലുള്ള രോഗികൾ 69,597 പേരാണ്.
Discussion about this post