മഹാരാഷ്ട്രയിലെ നാൻഡെഡിൽ ഒരു സന്യാസി ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ തെലങ്കാനയിൽ നിന്നും മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം ആശ്രമത്തിൽ നിന്നും തട്ടിയെടുത്ത ഒരു ബൈക്കിൽ രക്ഷപ്പെട്ട പ്രതിയെ വിശദമായ അന്വേഷണത്തിന് ശേഷം പോലീസ് പിടികൂടുകയായിരുന്നു.
ആശ്രമത്തിലെ കാർ മോഷ്ടിച്ച ശേഷം പ്രതി കടന്നു കളയാൻ ശ്രമിച്ചപ്പോൾ പരിഭ്രാന്തിക്കിടയിൽ നിയന്ത്രണം വിട്ട കാർ ആശ്രമത്തിന്റെ ഗേറ്റ് ഇടിച്ചു തകർത്തു.ഈ ശബ്ദം കേട്ട് പരിസരവാസികൾ ഉണർന്നതും സംഭവമറിഞ്ഞതും.ആശ്രമത്തിൽ നിന്നും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ മോഷണം പോയതായി പോലീസ് കണ്ടെത്തി.അസ്വാഭാവിക ശബ്ദം കേട്ടതിനെ തുടർന്ന് ഓടിയെത്തിയ അന്തേവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.











