ഹൈദരാബാദ്: തിരുപ്പതി തിരുമല ദേവസ്വം ഭൂമി വിൽക്കാനുള്ള തീരുമാനത്തിൽ നിന്നും ആന്ധ്രാ പ്രദേശ് സർക്കാർ പിന്മാറി. സംഘപരിവാർ പ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് വിവാദ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറുന്നത്.
തിരുമല ദേവസ്വം ഭൂമി വിൽക്കാനുള്ള സർക്കാർ തീരുമാനം പുറത്തു വന്നതോടെ വിഷയത്തിൽ മുഖ്യമന്ത്രി ജഗൻ മോഹന്‍ റെഡ്ഡി ഇടപെടണം എന്ന് ഹൈന്ദവ സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സർക്കാർ തീരുമാനം പിൻവലിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന തീരുമാനത്തിൽ നിന്നും ദേവസ്വം പിന്മാറണം എന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ഇത് സംബന്ധിച്ച് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ വിശദീകരണം നല്കണം എന്നും
ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം കേരളത്തിലെ ദേവസ്വം ബോര്‍ഡുകളില്‍ നിന്നും ദേവസ്വം ഉടമസ്ഥതയില്‍ ഉള്ള പലവസ്തുക്കളും വില്‍ക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തിരുവിതാംകൂര്‍ ദേവസ്വ൦ ബോര്‍ഡും ലോക്ക് ഡൗണിനെ തുടര്‍ന്ന് കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വില്‍ക്കാന്‍ ബോർഡ് തീരുമാനിച്ചത് വിവാദമായിരുന്നു. വിഷയത്തിൽ ഹൈന്ദവ സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
Discussion about this post