തിരുവനന്തപുരം: ഡോ. ബിശ്വാസ് മേത്ത സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ഇപ്പോള്‍ സംസ്ഥാനത്തുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാന്‍ സ്വദേശിയായ ബിശ്വാസ് മേത്ത. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് ഇദ്ദേഹം. 1986 ബാച്ചുകാരനായ ബിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 19 വരെ സര്‍വീസുണ്ട്. 1984 ബാച്ചിലെ അനന്തകുമാര്‍, 1985 ബാച്ചുകാരായ ഡോ. അജയകുമാര്‍, ഡോ. ഇന്ദ്രജിത് സിങ് എന്നിവരാണ് ബിശ്വാസ് മേത്തയെക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. മൂവരും കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറി പദവിയിലുള്ളവരാണ്. ഇന്ദ്രജിത് സിങ്ങിനും അനന്തകുമാറിനും ഓരോ വര്‍ഷത്തെയും ഡോ. അജയകുമാറിന് രണ്ടുവര്‍ഷത്തെയും സര്‍വീസ് ശേഷിക്കുന്നുണ്ട്.
നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഡോ. ബിശ്വാസ് മേത്ത.













Discussion about this post