തിരുവനന്തപുരം : തുറക്കാൻ പോകുന്ന മദ്യവിൽപ്പന ശാലകൾക്കു മുമ്പിൽ പോലീസ് നിയന്ത്രണമേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാനത്ത് നാളെ മുതൽ മദ്യവില്പന ആരംഭിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ബെവ്കോയുടെ 301 ഔട്ട്ലെറ്റുകളിലും 576 ബാറുകളിലും 291 ബിയർ വൈൻ പാർലറുകളിലുമായി ആകെ 877 ഇടങ്ങളിൽ മദ്യവിൽപന നടത്തുമെന്ന് എക്സ്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.
മദ്യവിൽപന നടത്തുന്നതിന് ബെവ്കോ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ മദ്യവില്പന ശാലകൾക്കു മുമ്പിൽ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.മദ്യം ബുക്ക് ചെയ്തവരെ മാത്രമേ മദ്യം വാങ്ങാൻ അനുവദിക്കുകയുള്ളൂ. രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് മദ്യവിൽപ്പന അനുവദിച്ചിട്ടുള്ളത്.
Discussion about this post