വിവിധയിടങ്ങളിൽ നിന്നും മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികൾക്ക് താമസിക്കാൻ വീടുകളും തൊഴിൽ ചെയ്യാൻ കടകളും വാഗ്ദാനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളുടെ ജി.എസ്.ടി നികുതി സർക്കാർ വഹിക്കുമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായ അവനിഷ് കുമാർ അവസ്തി പുറത്തു വിട്ട കണക്കുകളനുസരിച്ച് ഗുജറാത്തിൽ നിന്നും 6.60 ലക്ഷവും മഹാരാഷ്ട്രയിൽ നിന്നും 3.80 ലക്ഷവും പഞ്ചാബിൽ നിന്നും 2.22 ലക്ഷവും കുടിയേറ്റ തൊഴിലാളികളാണ് തിരികെ നാട്ടിലെത്തിയത്.തിരികെ വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഇൻഷുറൻസും ചെറുകിട സംരംഭങ്ങളിൽ പ്രവർത്തിക്കുന്നതിന് വേതനത്തോട് കൂടിയുള്ള പരീശീനവും യോഗി ആദിത്യനാഥിന്റെ സർക്കാർ ഏർപ്പാടാക്കിയിട്ടുണ്ട്.
Discussion about this post