സിംഗ്ഭൂം: ജാർഖണ്ഡിലെ പടിഞ്ഞാറൻ സിംഗ്ഭൂമിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരന്മാരെ സുരക്ഷാസേന വധിച്ചു. പുലർച്ചെ 4.30ഓടെയാണ് ഭീകരരും സി ആർ പി എഫ്- സംസ്ഥാന പൊലീസ് സംയുക്ത സംഘവുമായി ഏറ്റുമുട്ടലുണ്ടായത്.
ജാർഖണ്ഡ് പൊലീസും സി ആർ പി എഫും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ മുന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായും ഒരാൾക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഇവരിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായും ജാർഖണ്ഡ് പൊലീസ് ഓപ്പറേഷൻസ് ഐ ജി സാകേത് കുമാർ പറഞ്ഞു.
വനത്തിനുള്ളിൽ കമ്മ്യൂണിസ്റ്റ് ഭീകരർ ഒളിഞ്ഞിരിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് സുരക്ഷാസേന തിരച്ചിൽ നടത്തിയത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് എകെ 47 അടക്കമുള്ള ആയുധങ്ങളാണ് പിടികൂടിയിരിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.










