Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ജഗത് ജനനിയെ സംബോധന ചെയ്ത തീക്ഷ്ണ വചസ്സുകൾ‘; നരേന്ദ്ര മോദിയുടെ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രസാധകർ

by Brave India Desk
May 28, 2020, 05:22 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൂർവ്വകാല ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാനൊരുങ്ങി അന്താരാഷ്ട്ര പ്രസിദ്ധീകരണ സ്ഥാപനമായ ഹാർപർ കോളിൻസ്. ‘ജഗത് ജനനിയെ‘ സംബോധന ചെയ്ത് യൗവ്വനകാലത്ത് അദ്ദേഹം എഴുതിയ ഡയറിക്കുറിപ്പുകളാണ് പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നത്. ലോകമാതാവിനുള്ള കത്തുകളുടെ രൂപത്തിൽ തയ്യാറാക്കിയ കുറിപ്പുകളാണ് ഇവ.

പ്രശസ്ത ഗുജറാത്തി നിരൂപക ഭാവന സൊമായയാണ് നരേന്ദ്ര മോദിയുടെ കുറിപ്പുകൾ വിവർത്തനം ചെയ്തിരിക്കുന്നത്. 1986ലെ മോദിയുടെ ഡയറിയിൽ നിന്നെടുത്ത ഈ കുറിപ്പുകൾ ഇ- ബുക്ക് രൂപത്തിലും പുറത്തിറങ്ങുന്നുണ്ട്.

Stories you may like

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

ഇത് ഒരിക്കലും ഒരു സാഹിത്യ രചനയല്ലെന്നും ഈ കുറിപ്പുകളിലെ നിരീക്ഷണങ്ങൾ പൂർണ്ണമായും മറയില്ലാതെ രേഖപ്പെടുത്തപ്പെട്ട തന്റെ ചിന്താപ്രവാഹമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതായി ഹാർപ്പർ കോളിൻസ് വ്യക്തമാക്കുന്നു. താൻ ഒരു എഴുത്തുകാരനല്ലെന്നും ഇവ തന്റെ ചിന്താവ്യാപാരങ്ങളുടെ പ്രകടനമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെടുന്നു. ബുദ്ധിയിലും മനസ്സിലും സംഭവിക്കുന്ന ചിന്താസ്പന്ദനങ്ങളുടെ സ്വാഭാവികമായ രേഖപ്പെടുത്തലുകളാണ് ഇവയെന്നും അദ്ദേഹം പറയുന്നു.

യൗവ്വന കാലഘട്ടത്തിൽ ഉറങ്ങുന്നതിന് മുൻപായി ആത്മസംവാദം നടത്തിയിരുന്ന നരേന്ദ്ര മോദി, തന്റെ മനസ്സിനെ മഥിച്ച വ്യത്യസ്തങ്ങളായ വിഷയങ്ങൾ ജഗന്മാതാവിനോട് പങ്കു വെച്ചിരുന്നു. അവയിൽ ദുഃഖങ്ങളും ആത്മാന്വേഷണങ്ങളും ഊഷ്മളമായ ഓർമ്മക്കുറിപ്പുകളും അനാവൃതമാകുന്നു.

മാറ്റത്തിന് കൊതിക്കുന്ന ഒരു യുവാവിന്റെ ചിന്തകളും പ്രതീക്ഷകളും വ്യക്തമാക്കുന്ന ഡയറിക്കുറിപ്പിലെ പല പേജുകളും പിന്നീട് അദ്ദേഹം തന്നെ നശിപ്പിച്ചിട്ടുണ്ട്. അവയിൽ ലഭ്യമായവ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കാനും അതു വഴി അവയെ ലോകത്തിന് സമർപ്പിക്കാനുമുള്ള ഒരു ഉദ്യമമാണ് പുസ്തകമെന്നും ഭാവന സൊമായ വ്യക്തമാക്കി.

ഒരു ലോകനേതാവെന്ന നിലയിൽ ഇച്ഛാശക്തിയും അശ്രാന്ത പരിശ്രമവുമാണ് നരേന്ദ്ര മോദിയുടെ വിജയത്തിന്റെ രഹസ്യമെങ്കിൽ തീക്ഷണമായ ചിന്താഗതികളും വൈകാരിക സന്തുലനവുമാണ് നരേന്ദ്ര മോദിയിലെ എഴുത്തുകാരന്റെ സവിശേഷതകളെന്നും പ്രസാധകർ അഭിപ്രായപ്പെടുന്നു. ‘ലെറ്റേഴ്സ് ടു മദർ‘ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം അടുത്ത മാസമാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്.

Tags: Narendra ModiLetters to MotherHarper Collins
Share33
Tweet
Send
Share

Latest stories from this section

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies