Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇൻസ്റ്റഗ്രാമിലെ അശ്ലീലതയ്ക്ക് കേന്ദ്രത്തിന്റെ കടുത്ത പൂട്ട്; പോക്സോ നിയമം മാറ്റിയെഴുതാൻ ഐടി മന്ത്രാലയം; മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

by Brave India Desk
Jul 14, 2026, 04:05 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ അടങ്ങുന്ന ഉള്ളടക്കങ്ങളും പരസ്യങ്ങളും വ്യാപകമായി പ്രചരിച്ച സംഭവത്തിൽ നടപടി കടുപ്പിച്ച് കേന്ദ്ര സർക്കാർ. വിഷയത്തിൽ വനിതാ-ശിശുവികസന മന്ത്രാലയത്തിന് കേന്ദ്ര ഐടി മന്ത്രാലയം അടിയന്തരമായി കത്തയച്ചു. കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്ന ഇത്തരം ക്രൂരമായ ഉള്ളടക്കങ്ങൾ നിർമിക്കുന്നവർക്കും അവ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കും എതിരെ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത കർശന നിയമനടപടികൾ സ്വീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. നിലവിലുള്ള ഐടി നിയമങ്ങൾ മാത്രം ഉപയോഗിച്ച് ഇത്തരം ദൃശ്യങ്ങൾ നിർമിക്കുന്ന കുറ്റവാളികൾക്കെതിരെ പൂർണ്ണമായ രീതിയിൽ നിയമനടപടി സ്വീകരിക്കുന്നതിന് ചില പ്രായോഗിക പരിമിതികളുണ്ടെന്നാണ് ഐടി മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇതിനാൽ രാജ്യത്തെ പോക്സോ നിയമം കൂടുതൽ കർശനമാക്കണമെന്നും ഇത്തരം ഡിജിറ്റൽ കുറ്റകൃത്യങ്ങളെക്കൂടി ശക്തമായി നേരിടാൻ പാകത്തിൽ നിയമ ഭേദഗതികൾ വരുത്തണമെന്നും ഐടി മന്ത്രാലയം വനിതാ-ശിശുവികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര മാധ്യമമായ ബിബിസി നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഇൻസ്റ്റഗ്രാമിൽ പണം നൽകി പ്രചരിപ്പിക്കുന്ന ചില പരസ്യങ്ങളിൽ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട സൂചനകളും ദൃശ്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ചില പരസ്യങ്ങളിൽ നിയമവിരുദ്ധ ഉള്ളടക്കങ്ങളിലേക്ക് ഉപയോക്താക്കളെ നേരിട്ട് നയിക്കുന്ന കോഡ് വാക്കുകളും ലിങ്കുകളും ഉണ്ടായിരുന്നുവെന്നും, ഇവ വഴി ഉപയോക്താക്കളെ ടെലഗ്രാം ചാനലുകളിലേക്ക് വഴിതിരിച്ചുവിട്ടിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഒരു വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് നിർമിച്ച്, അതിന്റെ അൽഗോരിതത്തിന്റെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിച്ചാണ് ബിബിസി സംഘം ഈ വിവരങ്ങൾ ശേഖരിച്ചത്. ഇത്തരം ചില സംശയകരമായ അക്കൗണ്ടുകൾ ഫോളോ ചെയ്തതിന് പിന്നാലെ ഉപയോക്താക്കൾ ആവശ്യപ്പെടാതെ തന്നെ അശ്ലീല ഉള്ളടക്കങ്ങളും കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന മുപ്പതോളം പരസ്യങ്ങളും ഇൻസ്റ്റഗ്രാം അൽഗോരിതം നേരിട്ട് ശുപാർശ ചെയ്തതായി റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. ഇതിലൊരു പരസ്യത്തിനെതിരെ ബിബിസി സംഘം റിപ്പോർട്ട് ചെയ്തപ്പോൾ, ഇത് ഇൻസ്റ്റഗ്രാമിന്റെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്നില്ലെന്ന വിചിത്രമായ മറുപടിയാണ് ആദ്യം മെറ്റയിൽ നിന്ന് ലഭിച്ചത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സംഭവം ആഗോളതലത്തിൽ വലിയ വിവാദമായതോടെയാണ് കേന്ദ്ര സർക്കാർ ഇൻസ്റ്റഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഇതിന് പിന്നാലെ മെറ്റ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധമായ പരസ്യങ്ങൾക്ക് തങ്ങൾ ബോധപൂർവം ഒരിടത്തും അനുമതി നൽകിയിട്ടില്ലെന്നും കുട്ടികളുടെ സുരക്ഷയ്ക്ക് തന്നെയാണ് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും മെറ്റ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി. 2025ൽ മാത്രം ഇത്തരത്തിൽ സംശയകരമായ രീതിയിൽ പ്രവർത്തിച്ചതും കുട്ടികൾക്ക് ഭീഷണിയുയർത്തിയതുമായ 40 ലക്ഷത്തോളം അക്കൗണ്ടുകൾ തങ്ങൾ നിരോധിച്ചിട്ടുണ്ടെന്നും, ഈ ഭീഷണിയെ പൂർണ്ണമായി പ്രതിരോധിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മെറ്റ കേന്ദ്ര സർക്കാരിന് ഉറപ്പ് നൽകി.

Tags: Instagram
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies