ഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതിയ്ക്ക് നേരെ തീഹാര്‍ ജയിലില്‍ ആക്രമണം. ഇന്ന് ഉച്ചയോടെയാണ് കേസിലെ പ്രതി വിനയ് ശര്‍മ്മയെ ചില സഹതടവുകാര്‍ ആക്രമിച്ചത്.
ആക്രമണത്തില്‍ വിനയ്ശര്‍മ്മയുടെ കൈയ്യിന്റെ എല്ല് തകര്‍ന്നിട്ടുണ്ട്.
ഓടുന്ന ബസ്സില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ നാലുപേരുടെയും വധശിക്ഷ കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി ശരിവച്ചിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് വധശിക്ഷ സ്റ്റേ ചെയ്ത് ഉത്തരവിട്ടത്.
സംഭവത്തില്‍ ആറു പേരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയായിരുന്ന രാംസിങിനെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെയുള്ള വിചാരണ നടപടി ഒഴിവാക്കിയിരുന്നു. കൂട്ടബലാത്സംഗം നടക്കുന്ന സമയത്ത് ബസിലുണ്ടായിരുന്ന 17കാരനായ പ്രതിയെ ജുവനൈല്‍ ഹോമിലേക്കും മാറ്റിയിരുന്നു.
Discussion about this post