ഇന്ന് മദ്യം വാങ്ങുന്നതിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് അവസാനിച്ചു. ബെവ്കോ ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ ഇന്നും തുടരുകയാണ്. മദ്യ വില്‍പ്പന പലയിടത്തും അനിശ്ചിതത്വത്തിലായി. മദ്യവിതരണത്തിനുള്ള ഓണ്‍ലൈന്‍ വെര്‍ച്ചല്‍ ക്യുവിന് മൊബൈല്‍ ആപ്പ് ഇന്നലെ തന്നെ തയ്യാറായെങ്കിലും സാങ്കേതിക പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.
തിരുവനന്തത്ത് ബാറിൽ സർക്കാർ നിർദ്ദേശം സംഘിച്ച് മദ്യവിതരണം ആരംഭിച്ചു. ആപ്പ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് ബാറുടമകൾ പറയുന്നു. നേരിട്ട് മദ്യം വിൽക്കാൻ അനുവാദം നൽകണമെന്നും ബാറുടമകൾ ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിന് ആളുകള്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യും എന്ന് വിലയിരുത്തപ്പെട്ടിട്ടും ഇതിനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടില്ലെന്ന പരാതി ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
Discussion about this post