സംസ്ഥാനത്ത് ഇന്ന് 62 പേർക്കുകൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രോഗികളിൽ 33 പേർ വിദേശത്തു നിന്നും വന്നവരാണ്.അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ 23 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.10 പേർ ഇന്ന് രോഗമുക്തരായിട്ടുണ്ട്
പാലക്കാട് 14 പേർ, കണ്ണൂർ 7 തൃശ്ശൂർ 6, പത്തനംതിട്ട 6, മലപ്പുറം5, തിരുവന്തപുരം 5, കാസർഗോഡ് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 2, കൊല്ലം 2, കോട്ടയം, ഇടുക്കി, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവ് ആയത്.മഹാരാഷ്ട്രയിൽ നിന്നും വന്ന 10 പേർ,തമിഴ്നാട് 10, പഞ്ചാബ്, കർണാടക, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തർ, സമ്പർക്കം മൂലം രോഗബാധയേറ്റ ഒരാൾ എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവർ. ജയിലിൽ കഴിയുന്ന രണ്ടാൾക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
Discussion about this post