കോട്ടയം: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി ടോമിന് തച്ചങ്കരി നല്കിയ വിടുതല്‍ ഹര്‍ജി തള്ളി. കോട്ടയം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. പദവി ദുരുപയോാഗം ചെയ്ത് 65 ലക്ഷം രൂപ തച്ചങ്കരി സമ്പാദിച്ചെന്നാണ് കേസ്.
കേസില്‍ കഴമ്പുണ്ടെന്നും തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു. സ്വത്ത് തന്റെ മാതാപിതാക്കള്‍ വഴി കൈമാറി ലഭിച്ചതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.
കേസ് അടുത്ത മാസം 27ന് വീണ്ടും പരിഗണിക്കും.
Discussion about this post