കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. മരിച്ച ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. സൂരജിന്റെ വീട്ടിൽ നടത്തിയ തെളിവെടുപ്പിലാണ് കണ്ടെത്തിയത്.
സൂരജിന്റെ വീട്ടില്‍ തെളിവെടുപ്പിന് എത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് സൂരജിന്റെ അച്ഛന് സുരേന്ദ്രനാണ് സ്വര്‍ണം കുഴിച്ചിട്ട സ്ഥലം കാണിച്ച് കൊടുത്തത്. അച്ഛന് എല്ലാം അറിയാമെന്ന സൂരജിന്റെ മൊഴിയെ തുടർന്നാണ് ചോദ്യം ചെയ്യൽ. ഇയാളെ ക്രെബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സൂരജിന്റെ അച്ഛനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
കൊലപാതകത്തിന് മുന്‍പ് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണമാണ് ഇന്ന് കണ്ടെടുത്തത്.
Discussion about this post