നിസർഗ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മഹാരാഷ്ട്ര ഗുജറാത്ത് തീരത്ത് ലക്ഷ്യമാക്കിയാണ് നിസർഗ ചുഴലിക്കാറ്റ് നീങ്ങുന്നത് എന്നാണ് വിവരം. ഇന്നത്തോടെ അതിതീവ്രമാകുന്ന ചുഴലിക്കാറ്റ് 120 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുമെന്നാണ് മുന്നറിയിപ്പുകൾ വ്യക്തമാക്കുന്നത്.
ചുഴലിക്കാറ്റിനെ നേരിടാൻ തീരങ്ങൾ പ്രതിരോധ സജ്ജമാണ്.മഹാരാഷ്ട്ര ഗുജറാത്ത് തീരപ്രദേശങ്ങളിലെല്ലാം ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. ഉച്ചയോടെ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലൂടെയായിരിക്കും നിസർഗ കരയിൽ ആഞ്ഞടിക്കുക. മുംബൈ നഗരത്തിലുൾപ്പെടെ അതിതീവ്രമായ മഴയ്ക്ക് ഇതു കാരണമാകും.
Discussion about this post