ഹനുമാൻ ചാലിസയെ അവഹേളിച്ചതിന് മാപ്പു പറഞ്ഞു കൊണ്ട് സ്റ്റാൻഡ്അപ് കൊമേഡിയനായ അലോകേഷ് സിൻഹ.ഒരു സോപ്പുമായി താരതമ്യം ചെയ്തു കൊണ്ട് അപമാനിക്കുന്ന തരത്തിൽ ഹനുമാൻ ചാലിസയെ അലോകേഷ് തന്റെ പരുപാടിയിൽ അവതരിപ്പിച്ചിരുന്നു.ഇതിൽ രോഷാകുലരായ ഹിന്ദു വിശ്വാസികൾക്കു വേണ്ടി അലോകേഷിനെതിരെ മുൻ ശിവസേനാ നേതാവ് രമേശ് സോളാങ്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഇതേ തുടർന്നാണ് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതിനു മാപ്പ് പറഞ്ഞുകൊണ്ട് അലോകേഷ് സിൻഹ രംഗത്തെത്തിയത്.
ഹിന്ദു വിരുദ്ധ തമാശകൾ തന്റെ പരിപാടിയിൽ അവതരിപ്പിച്ച അലോകേഷ് സാമൂഹ്യ മാധ്യമങ്ങളിലെല്ലാം പെട്ടെന്ന് വൈറലായി.ഹിന്ദു മതത്തിനെയും ഹനുമാൻ ചാലിസയേയും അപമാനിക്കുന്ന തരത്തിൽ തമാശ അവതരിപ്പിച്ചത് ഹിന്ദു വിശ്വാസികളെയെല്ലാം ചൊടിപ്പിച്ചിട്ടുണ്ട്.കേസ് കൊടുത്ത രമേശ് സോളാങ്കിയാണ് അലോകേഷ് മാപ്പ് പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
Discussion about this post