Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

by Brave India Desk
Sep 26, 2026, 09:03 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

​വോട്ടർ പട്ടികയുടെ സവിശേഷ സമഗ്ര പരിഷ്കരണവുമായും (എസ്ഐആർ) ഇസിഐനെറ്റ് (ECINet) സോഫ്റ്റ്‌വെയറുമായും ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാന്വേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരും പങ്കെടുത്ത പൂർണ്ണ കമ്മീഷൻ യോഗത്തിന് ശേഷമാണ് പോയിന്റ് അടിസ്ഥാനത്തിലുള്ള ഔദ്യോഗിക വിശദീകരണം പുറപ്പെടുവിച്ചത്. എസ്ഐആർ നടപടികൾ നടപ്പിലാക്കുന്നതിൽ കമ്മീഷനിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ തള്ളിയ കമ്മീഷൻ, എല്ലാ നിർണ്ണായക തീരുമാനങ്ങളും സുപ്രീം കോടതി അംഗീകരിച്ച ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഏകകണ്ഠമായാണ് കൈക്കൊണ്ടതെന്ന് വ്യക്താക്കി. കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്ത് കമ്മീഷന്റെ നയപരമായ വിഷയങ്ങളെയോ ഐടി വിഭാഗത്തെയോ കുറിച്ചുള്ളതല്ലെന്നും, ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടതാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ വോട്ടർമാർ സമർപ്പിക്കുന്ന ഫോം 6 അപേക്ഷകളിലെയും വോട്ടർപട്ടികയിലെയും പൊരുത്തക്കേടുകൾ പരിഹരിക്കുന്ന പ്രക്രിയയിൽ വോട്ടർമാർക്ക് വലിയ ആശ്വാസം നൽകുന്ന മാറ്റങ്ങളും കമ്മീഷൻ പ്രഖ്യാപിച്ചു. ഇനിമുതൽ നോട്ടീസ് ലഭിച്ച വോട്ടർമാർ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് മുൻപിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും, ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) നേരിട്ട് വീടുകളിലെത്തി രേഖകൾ ശേഖരിച്ച് ഇസിഐനെറ്റ് പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യുമെന്നും വ്യക്തമാക്കി. അത്യപൂർവ്വ സാഹചര്യങ്ങളിൽ മാത്രമായിരിക്കും ഹിയറിംഗുകൾ നടത്തുക. ഇതിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് പകരം കുടുംബത്തിലെ മുതിർന്ന അംഗത്തെ ചുമതലപ്പെടുത്താനും അവസരമുണ്ട്. കൂടാതെ, നിരാലംബർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പേര് ചേർക്കുന്നതിനായി പ്രത്യേക സഹായ കേന്ദ്രങ്ങളും ക്യാമ്പുകളും സംഘടിപ്പിക്കും.

Stories you may like

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

ഡിജിറ്റൽ സിസ്റ്റമായ ഇസിഐനെറ്റിന്റെ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്താൻ സാങ്കേതിക പരിശോധന നടത്താനും കമ്മീഷൻ തീരുമാനിച്ചു. ഇതിനായി സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറുടെയും ഐഐടി അല്ലെങ്കിൽ ഐഐഐടിയിൽ നിന്നുള്ള സ്വതന്ത്ര വിദഗ്ദ്ധന്റെയും നേതൃത്വത്തിൽ ഒരു അവലോകന സമിതിയെ നിയോഗിക്കും. ഉദ്യോഗസ്ഥർക്ക് അവരുടെ നിയമപരമായ അധികാരങ്ങൾക്കനുസരിച്ച് മാത്രമേ സിസ്റ്റത്തിലേക്ക് പ്രവേശനമുള്ളൂവെന്നും കമ്മീഷൻ ഉറപ്പുനൽകുന്നു. ഭാവിയിൽ ഇലക്ടറൽ പരിഷ്കരണങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി കമ്മീഷൻ യോഗങ്ങളുടെ അജണ്ട മുൻകൂട്ടി പുറത്തിറക്കാനും തീർപ്പുകൾ മിനിറ്റ്സായി രേഖപ്പെടുത്താനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

Tags: ECIelection commission of indiaGyanesh KumarCEC
Share
Tweet
Send
Share

Latest stories from this section

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies