പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവസരോചിതമായ തീരുമാനങ്ങൾ ഇന്ത്യയിലെ കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഇന്ത്യ കാ ഡി.എൻ.എ എന്ന സംവാദത്തിലാണ് യോഗി ആദിത്യനാഥ് ഈ പ്രസ്താവന നടത്തിയത്.നരേന്ദ്രമോദിയെ പോലൊരു പ്രധാനമന്ത്രിയെ കിട്ടിയത് രാജ്യത്തിന്റെ നന്മയ്ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ, കോൺഗ്രസ് അതേസമയം ഇങ്ങനെ ഒരു മഹാമാരിക്കിടയിലും രാഷ്ട്രീയം കളിക്കുക മാത്രമാണ് ചെയ്യുന്നത്.
കോവിഡ് -19 മഹാമാരി പടർന്നു പിടിച്ച സമയത്ത് യു.പിയിലെ ഭരണ നിർവഹണം എങ്ങനെ കൈകാര്യം ചെയ്തുവെന്ന ചോദ്യത്തിന്, പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ ഉത്തർപ്രദേശ് സംസ്ഥാനത്തിൽ കൃത്യമായി പാലിക്കുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ മറുപടി.കോവിഡ് -19 മഹാമാരിയെ നേരിടുന്നതിനായി ഇന്ത്യയിലെ ജനങ്ങളെ സജ്ജമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post