ലക്നൗ: ബ്രസീലില്‍ നടന്ന ഫിഫ വേള്‍ഡ് കപ്പിനേക്കാള്‍ സംഘാടനമികവില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് 2013 ല്‍ അലഹാബാദില്‍ നടന്ന മഹാകുംഭമേളയെന്ന് പഠനറിപ്പോര്‍ട്ട്. അമേരിക്കയിലെ ഹര്‍വാഡ് സര്‍വ്വകലാശാല പുറത്തിറക്കിയ പുസ്തകത്തിലാണ് ഈ റിപ്പോര്‍ട്ടുള്ളത്. മത വിശ്വാസങ്ങളെക്കുറിച്ചും മതസമ്മേളനത്തെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകത്തിലാണ് ഇക്കാര്യവും സൂചിപ്പിച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനേക്കാളും ഫിഫാ ലോക കപ്പിനേക്കാളും സംഘാടന മികവില്‍ കുംഭമേളയാണ് മുന്‍പന്തിയില്‍ എന്ന് പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
449 പേജുള്ള പുസ്തകമാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് പുറത്തിറക്കിയത്. Kumbh Mela: Mapping the Ephemeral Megactiy എന്നാണ് പുസ്തകത്തിന്റെ പേര്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്. മഹാകുംഭമേളയുടെ വിജയം ശ്രദ്ധാര്‍ഹമാണെന്ന് പുസ്തകത്തില്‍ പറയുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ മതസമ്മേളനമാണ് കുംഭമേള എന്നും ദശലക്ഷക്കോളം വരുന്ന തീര്‍ത്ഥാടകരാണ് ഓരോ തവണ മേളയില്‍ പങ്കെടുക്കാന്‍ എത്തുന്നതെന്നും പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. ഒപ്പം വേള്‍ഡ് കപ്പിനും കോമണ്‍വെത്ത് ഗെയിസിനും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ധനസഹായവും പങ്കാളിത്തവും ശ്രദ്ധ നേടുന്നതിനായി വാര്‍ത്തയും അതിന്റെ മുന്നൊരുക്കങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും പുസ്തകത്തില്‍ ചൂണ്ടികാണിക്കുന്നു. 50ലധികം പ്രോഫസര്‍മാരും വിദ്യാര്‍ത്ഥികളും ജീവനക്കാരുടേയും സഹകരണത്തോടെയാണ് പുസ്തകം പുറത്തിറക്കിയിട്ടുള്ളത്.
Discussion about this post