തിരുവനന്തപുരം : കേരള പോലീസ് സോഷ്യൽ മീഡിയ സെൽ കഴിഞ്ഞ ദിവസം ആരംഭിച്ച പിസി കുട്ടൻപിള്ള സ്പീക്കിംഗ് എന്ന ഓൺലൈൻ പ്രതികരണ പരിപാടി നിർത്തി വെച്ചു.പരിപാടിയിൽ സദാചാര പോലീസിംങ്ങും സ്ത്രീവിരുദ്ധതയും മാത്രമാണ് ഉള്ളതെന്ന് പലയിടങ്ങളിൽ നിന്നും ആരോപണമുയർന്നിരുന്നു. ഇതിനെ തുടർന്നാണ് പരിപാടി നിർത്തിവെച്ചത്.ജൂൺ 6 ന് യൂട്യൂബിൽ അപ്ലോഡ് ചെയ്ത പരിപാടി ചുരുങ്ങിയ സമയം കൊണ്ട് 8 ലക്ഷത്തോളം പേരാണ് കണ്ടത്.
ജനങ്ങളെ ബോധവൽക്കരിക്കണമെന്ന ഉദ്ദേശത്തിൽ ആരംഭിച്ച പരിപാടി, ബോധവൽക്കരണത്തിനു ഉതകുന്നതല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരിപാടി നിർത്തി വയ്ക്കുന്നതെന്ന് കേരള പോലീസ് വ്യക്തമാക്കി.കേരള പോലീസിന്റെ സൈബർ സെൽ വിഭാഗം മുൻകയ്യെടുത്ത് ആരംഭിച്ച പരിപാടി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ വീഡിയോകളെ വിമർശിച്ചു കൊണ്ടുള്ളതായിരുന്നു.
Discussion about this post