ഇന്ത്യ ചൈന സേനകളിലെ ഉന്നതർ നടത്തിയ ചർച്ച ഫലം കണ്ടുവെന്ന് റിപ്പോർട്ടുകൾ.ശനിയാഴ്ച വൈകുന്നേരം ഇരുരാജ്യങ്ങളിലെയും കരസേന വിഭാഗത്തിലെ ഉന്നതർ നടത്തിയ ചർച്ചയെ തുടർന്ന് ഒരു സൈനിക ഗ്രൂപ്പുകളും ലഡാക്കിലെ അതിർത്തിയിൽ നിന്നും രണ്ട് കിലോമീറ്റർ വീതം പിൻവാങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ-ചൈന അതിർത്തി പ്രദേശത്തെ ഗൽവാൻ മേഖലയിൽ, 14, 15, 17 എന്നീ പോയിന്റുകളിൽ നിന്നുമാണ് സൈനിക ട്രൂപ്പുകൾ പിൻവാങ്ങിയതായി ടൈംസ് അടക്കമുള്ള ദേശീയമാധ്യമങ്ങൾ വ്യക്തമാക്കിയത്.20 ലോറി ട്രൂപ്പ് ചൈനീസ് പട്ടാളമാണ് ആദ്യം തിരിച്ചു പോയത്.ഫിംഗർ മേഖലകളിൽ കരുതലിന് വേണ്ടി വന്നിറങ്ങിയ ചൈനീസ് സൈനിക ട്രൂപ്പുകളും ബോട്ടുകളിൽ പിൻവലിഞ്ഞു തുടങ്ങി.
Discussion about this post