ഡല്‍ഹി: അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് കെ കെ വേണുഗോപാല്‍ തുടരും. ഇദ്ദേഹത്തിന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടിയതിനെ തുടര്‍ന്നാണിത്. 89 കാരനായ അദ്ദേഹം അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് മൂന്ന് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് തീരുമാനം.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വേണുഗോപാല്‍ അംഗീകരിച്ചു. ജൂണ്‍ 30 നാണ് അദ്ദേഹം മൂന്ന് വര്‍ഷം കാലാവധി തികക്കുക. 2017 ജൂണിലാണ് കെ കെ വേണുഗോപാല്‍ എജിയായി നിയമിതനായത്.
2017-ല്‍ ആണ് ഭരണഘടന വിദഗ്ദ്ധനായ കെ കെ വേണുഗോപാലിനെ നരേന്ദ്രമോദി സര്‍ക്കാര്‍ അറ്റോര്‍ണി ജനറല്‍ ആയി നിയമിക്കുന്നത്.
റഫാല്‍ ഇടപാട് ഉള്‍പ്പടെയുളള സുപ്രധാന കേസുകളില്‍ കേന്ദ്ര സര്‍ക്കാരിന് ശക്തമായ പ്രതിരോധം തീര്‍ത്തത് കെ കെ വേണുഗോപാല്‍ ആയിരുന്നു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലും, ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്ത് കളഞ്ഞതിന് എതിരായ ഹര്‍ജികളിലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആകുന്നതും ഇദ്ദേഹമാണ്.
ശബരിമല യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് എതിരെ ശക്തമായ വിമര്‍ശനമാണ് അറ്റോര്‍ണി ജനറല്‍ പദവിയില്‍ ഇരുന്ന് കൊണ്ട് വേണുഗോപാല്‍ ഉന്നയിച്ചത്. യുവതി പ്രവേശനത്തെ എതിര്‍ത്ത് ന്യൂനപക്ഷ വിധി എഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് ശരിയെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post