ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ കുൽഗാം ജില്ലയിലാണ് സംഭവം ഉണ്ടായത്.ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
കുൽഗാമിലെ നിപോരയിൽ, സൈന്യം നടത്തിയ പരിശോധനയിലാണ് ഭീകര സാന്നിധ്യം കണ്ടെത്തിയത്.ജമ്മു കശ്മീരിൽ ഈയാഴ്ച നടക്കുന്ന ആറാമത്തെ ഏറ്റുമുട്ടലാണിത്.











