ടി.പി വധക്കേസിലെ കുറ്റവാളിയായ അന്തരിച്ച സിപിഎം നേതാവ് പി.കെ കുഞ്ഞനന്തന്റെ ചിത്രം വാട്സാപ്പ് സ്റ്റാറ്റസ് ഇട്ട പോലിസുകാര്‍ക്കെതിരെ പരാതി ലഭിച്ചതായി കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര
പി.കെ കുഞ്ഞനന്തന്റെ ചിത്രം വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയ പോലീസുകാര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്. കണ്ണൂരിലെ നാല് പൊലീസുകാര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതും അനുഭാവം പ്രകടിപ്പിക്കുന്നതും പൊലീസ് സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് എതിരാണെന്നും യതീഷ് ചന്ദ്ര പറഞ്ഞു.പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് യതീഷ് ചന്ദ്ര പറഞ്ഞു.
ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗമായ പി.കെ കുഞ്ഞനന്തന് അന്തരിച്ചത്.
Discussion about this post