ന്യൂഡൽഹി : തുടർച്ചയായ പതിനാറാം വർഷവും ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ച റെക്കോർഡുമായി മാരുതി സുസുക്കി ആൾട്ടോ.2000 ത്തിലാണ് ഈ കാർ കമ്പനി പുറത്തിറക്കുന്നത്. 2004 ഇൽ ആദ്യമായി ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ചുവെന്ന കിരീടവും മാരുതി സുസുക്കി ആൾട്ടോ ചൂടി.2004 മുതൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് മാരുതി സുസുക്കി ആൾട്ടോയാണ്.
76% ശതമാനം ഉപഭോക്താക്കളും അവരുടെ ആദ്യ കാറായി മാരുതി സുസുക്കി ആൾട്ടോയെ തിരഞ്ഞെടുക്കുന്നതുകൊണ്ടാണ് എല്ലാ വർഷവും വില്പനയുടെ കാര്യത്തിൽ ഒന്നാമതെത്തുന്നതെന്ന് മാരുതിയുടെ മാർക്കറ്റിങ് ആൻഡ് സെയിൽസ് വിഭാഗത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.മാരുതി സുസുക്കി ആൾട്ടോയുടെ ഇന്ധനക്ഷമതയാണ് ഭൂരിഭാഗം ഉപഭോക്താക്കളെയും ആകർഷിക്കുന്നത്.
Discussion about this post