ഡല്‍ഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷ വാര്‍ത്തകള്‍ക്ക് പിന്നാലെ ‘ബോയ്ക്കോട്ട് ചൈന’ ആഹ്വാനം ശക്തിപ്പെടുത്തി ആര്‍എസ്എസ് അനുബന്ധ പ്രസ്ഥാനമായ സ്വദേശി ജാഗരണ്‍ മഞ്ച്. ചൈനയുമായി വ്യാപാരം തുടരുന്നവരുടെ കണ്ണു തുറപ്പിക്കുന്ന സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ ആയ അശ്വിനി മഹാജന് ട്വീറ്റ് ചെയ്തു.
ഡല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് നിര്‍മാണ പദ്ധതിയില്‍ നിന്നുള്ള ചൈനീസ് പങ്കാളിത്തത്തെ മാറ്റണമെന്നും അശ്വിനി ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസമാണ് പദ്ധതിയില്‍ ചൈനീസ് കമ്പനിയായ ഷാങ്ഹായ് ടണല്‍ എഞ്ചിനീയറിങ് ലിമിറ്റഡ് പങ്കാളികളായത്. കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം, ഇത് മേക്ക് ഇന്ത്യയുടെ അന്തസത്തയ്ക്ക് ചേരുന്നതല്ലെന്നും അശ്വിനി മഹാജന് അഭിപ്രായപ്പെട്ടു.
1975-ന് ശേഷം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ഇന്ത്യന്‍ സൈന്യം നേരിടുന്ന ആദ്യത്തെ എറ്റുമുട്ടലാണിത്. അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ പട്രോളിങിനു നേരെ ചൈനീസ് സൈന്യം ആംബുഷ് ആക്രമണമാണ് അന്ന് നടത്തിയത്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സ്വദേശി ജാഗരണ്‍ മഞ്ച് നേരത്തെയും രംഗത്തെത്തിയിരുന്നു.
Discussion about this post