ന്യൂഡൽഹി : ബി.എസ്.എൻ.എല്ലിനോട് 4ജി അപ്ഗ്രഡേഷന് ചൈനീസ് നിർമ്മിത ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ.ഇത്തരം ജോലികൾക്ക് നൽകിയിരിക്കുന്ന സമ്പൂർണ്ണ ടെൻഡറുകൾ പുനപരിശോധിക്കാനും ടെലകോം ഡിപ്പാർട്ട്മെന്റ് നിർദ്ദേശമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
ബി.എസ്.എൻ.എല്ലിനെ കൂടാതെ എം.ടി.എൻ.എല്ലിനോടും സർക്കാർ ഈ നിർദ്ദേശം പുറപ്പെടുവിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.രാജ്യത്ത് ഇനി വരാൻ പോകുന്ന ഇസെഡ്.ടി.ഇയും ഹുവാവേയുമായുള്ള 5ജി പദ്ധതികളും ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. അതിർത്തിയിൽ ഇന്ത്യാ-ചൈന സംഘർഷത്തെ തുടർന്നുണ്ടായ കനത്ത പ്രതിഷേധത്തിന്റെ ഫലമാണ് കേന്ദ്ര സർക്കാരിന്റെ ഈ ബഹിഷ്കരണം.ചൈനീസ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള നെറ്റ്വർക്കുകൾ സുരക്ഷിതമല്ലെന്ന കണ്ടെത്തലും ഇതിനൊരു സുപ്രധാന കാരണമാണ്.
Discussion about this post