ചൈന:ചൈനീസ് അതിര്‍ത്തിയിലെ പ്രദേശവാസികളുടെ നീക്കവും സസുക്ഷ്മം നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം. സ്പിറ്റി സബ്ഡിവിഷനിലെ സുംദോയിലെ അവസാന ചെക്ക്പോസ്റ്റില്‍ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഫോണിലൂടെ അറിയിച്ചു.
സുംദോയ് പ്രദേശത്തെ ജനങ്ങളുടെ പ്രത്യേകിച്ച് ഇടയന്മാരുടെ നീക്കത്തെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആണ്. കിന്നൗര്‍, ലാഹോള്‍, സ്പിതി ജില്ലകളുടെ അതിര്‍ത്തിയിലാണ് സുംദോ സ്ഥിതിചെയ്യുന്നത്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) ഉദ്യോഗസ്ഥരെ സുംദോയ്ക്കപ്പുറത്ത് വിന്യസിച്ചിട്ടുണ്ട്.
കിന്നൗര്‍ ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു. അതിര്‍ത്തിയിലെ അവസാന ഇന്ത്യന്‍ ഗ്രാമമായ ചിറ്റ്കുല്‍, പൂഹ് ചെക്ക് പോസ്റ്റുകളിലെ ഖാബിനടുത്തുള്ള നംഗ്യ എന്നിവിടങ്ങളിലും ഐടിബിപി ചെക്ക്‌പോസ്റ്റുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഹിമാചല്‍ പ്രദേശിലെ ചിലഭാഗങ്ങളില്‍ നിന്ന് സാധാരണയായി സാധനങ്ങള്‍ കൊണ്ടുപോകുന്നത് പതിവാണ്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം സസൂക്ഷമം നിരീക്ഷിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം.









Discussion about this post