മുംബൈ : ശിവസേനയുടെ യുബിടി വിഭാഗത്തെ ഒരിക്കലും ആർക്കും നശിപ്പിക്കാൻ കഴിയില്ലെന്ന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ, പ്രത്യേകിച്ച് ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) നേരിട്ട ദയനീയ പരാജയത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ശിവസേന ഒരു പാർട്ടിയല്ല, മറിച്ച് നശിപ്പിക്കാൻ കഴിയാത്ത ഒരു പ്രത്യയശാസ്ത്രമാണെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. പിതാവ് ബാലാസാഹേബ് താക്കറെയുടെ ജന്മശതാബ്ദി ആഘോഷത്തിനിടെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്.
ശിവസേനയെ നശിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ പരാജയപ്പെടുമെന്ന് ഉദ്ധവ് താക്കറെ പ്രവർത്തകരോട് പറഞ്ഞു. ശിവസേന മണ്ണിന്റെ പുത്രന്മാരുടെ തീപ്പൊരിയാണ്. ശിവസേന അടിച്ചമർത്തപ്പെട്ടവരുടെ ഹൃദയങ്ങളിൽ ജ്വലിക്കുന്ന ഒരു പന്തമാണ്, നിങ്ങൾക്ക് അത് കെടുത്താൻ കഴിയില്ല, എന്നും ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ, 25 വർഷത്തിലേറെയായി ശിവസേന ഭരിച്ചിരുന്ന ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഉൾപ്പെടെ സംസ്ഥാനത്തെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിൽ 25 എണ്ണം ബിജെപി പിടിച്ചെടുത്ത സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെയുടെ ഈ പ്രസ്താവന.









Discussion about this post