ന്യൂഡൽഹി : ബ്രിക്സ് സഖ്യകക്ഷിയായ ബ്രസീലുമായുള്ള വ്യാപാര ബന്ധത്തിൽ നിർണായക മുന്നേറ്റവുമായി ഇന്ത്യ. 780 മില്യൺ ഡോളറിന്റെ ഒരു പുതിയ എണ്ണ കരാറിൽ ഇന്ത്യയും ബ്രസീലും തമ്മിൽ ധാരണയിൽ എത്തി. ഇന്ത്യയുടെയും ബ്രസീലിന്റെയും സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികൾ തമ്മിലാണ് അസംസ്കൃത എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഈ കരാർ ഉണ്ടായിരിക്കുന്നത്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) അടുത്ത ആഴ്ച ബ്രസീൽ സർക്കാർ നടത്തുന്ന ഊർജ്ജ സ്ഥാപനമായ പെട്രോബാസുമായി കരാർ ഒപ്പിടുമെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. 12 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ആണ് ഇന്ത്യ ബ്രസീലിൽ നിന്നും വാങ്ങുക. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യയും ബ്രസീലും തമ്മിൽ ഉണ്ടാക്കിയിരുന്ന കരാറിന്റെ ഇരട്ടിയാണിത്. കഴിഞ്ഞവർഷം 6 ദശലക്ഷം ബാരലായിരുന്ന ഇന്ത്യ-ബ്രസീൽ എണ്ണ വ്യാപാരം പുതിയ കരാറോടെ 12 ദശലക്ഷം ബാരൽ ആയി ഉയരുകയാണ്.
ജനുവരി 27 മുതൽ 30 വരെ ഗോവയിൽ നടക്കുന്ന ഇന്ത്യ എനർജി വീക്കിൽ ഇന്ത്യയിലേക്ക് ബ്രസീലിയൻ ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്നതിനുള്ള ടേം കരാർ ഒപ്പുവെക്കും. നാല് ദിവസത്തെ വാർഷിക പരിപാടിയിൽ എണ്ണ, വാതകവുമായി ബന്ധപ്പെട്ട മറ്റ് പ്രധാന കരാറുകളും ഒപ്പുവെക്കാൻ സാധ്യതയുണ്ട്.









Discussion about this post