ഡല്‍ഹി: ഗല്‍വാന്‍ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താന്‍ ചൈന ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ലഡാക്കില്‍ ഇന്ത്യ-ചൈന സംഘര്‍ഷം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ മാത്രം ദൂരെ നദിയുടെ ഒഴുക്കു തടയാന്‍ ശ്രമം നടത്തുന്നത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ചൈനയുടെ നീക്കം ഇന്ത്യയ്ക്ക് വ്യക്തമായത്.
നിയന്ത്രണ രേഖയില്‍ ചൈനയുടെ ഭാഗത്തായാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് നദിയുടെ ഒഴുക്കു തടസപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബുള്‍ഡോസര്‍ കാണപ്പെട്ട സ്ഥലത്ത് നദിയുടെ ഒഴുക്ക് ഗതി മാറുന്നതായും ഒഴുക്കിനും തടസ്സം വന്നതായും കാണപ്പെടുന്നുണ്ട്.
ഇന്ത്യന്‍ സൈന്യത്തിന്റെ ട്രക്കുകള്‍ നിയന്ത്രണരേഖയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറി ഗല്‍വാന്‍ നദിക്കരയിലാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. ട്രക്ക്, ബുള്‍ഡോസര്‍, യാത്രാ വാഹനം എന്നിവ ഉള്‍പ്പെടെ നൂറിധികം വാഹനങ്ങളാണ് നിയന്ത്രണ രേഖയ്ക്കു സമീപത്തായി ചൈന നിര്‍ത്തിയിട്ടിരിക്കുന്നത്. ഗല്‍വാന്‍ താഴ്വര തങ്ങളുടേതാണെന്ന പുതിയ വാദത്തിനു പിന്നാലെയാണ് നദിയുടെ ഒഴുക്കു തടയാന്‍ ചൈന ശ്രമം നടത്തുന്നത്.









Discussion about this post