ന്യൂഡൽഹി : ലഡാക്കിലെ ഇന്ത്യ ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നു സർവകക്ഷി യോഗം നടക്കും. കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയായിരിക്കും യോഗം ചേരുക.
ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചിട്ടുണ്ട്.സോണിയ ഗാന്ധി, ശരത് പവാർ, മമതാ ബാനർജി, നിതീഷ് കുമാർ, എം.കെ സ്റ്റാലിൻ, ജഗൻമോഹൻ റെഡ്ഡി തുടങ്ങിയവരെല്ലാം യോഗത്തിൽ പങ്കെടുക്കും.യോഗത്തിൽ, അതിർത്തിയിലുണ്ടായ പ്രശ്നത്തെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥർ വിശദീകരണം നൽകും. ചർച്ചക്കു ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
Discussion about this post