ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പു കഴിയുന്നതോടെ രാജ്യസഭയില്‍ എന്‍.ഡി.എ. ഭൂരിപക്ഷത്തിലേക്ക് അടുക്കും. സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ. ഉള്‍പ്പടെ 115 അംഗങ്ങളുടെ പിന്തുണ സര്‍ക്കാരിനുണ്ടാകും. 245 അംഗസഭയില്‍ ഭൂരിപക്ഷത്തിനുവേണ്ടത് 123 സീറ്റാണ്. ഭൂരിപക്ഷത്തിന് എട്ട് സീറ്റ് മാത്രം അകലെ.
ബി.ജെ.ഡി.(9), ടി.ആര്‍.എസ്.(7), വൈ.എസ്.ആര്‍. കോണ്‍ഗ്രസ് (6) എന്നി പാര്‍ട്ടികള്‍ ചേര്‍ന്നുള്ള 22 സീറ്റുകള്‍ അനുകൂലമായി ലഭിക്കുന്നതിനാല്‍ ഭരണമുന്നണിക്ക് ഒട്ടും ഭയക്കാനില്ല.
എസ്.പി.(8), ബി.എസ്.പി.(4) പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി അടുത്ത കാലത്തുണ്ടായ അകല്‍ച്ചയും ബി.ജെ.പി. സര്‍ക്കാരിന് അനുകൂലമാവും.
രാജ്യസഭയിലെ 24 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പും വോട്ടെണ്ണലും വെള്ളിയാഴ്ച നടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളിലെ അംഗബലമനുസരിച്ച് പകുതിയോളം സീറ്റില്‍ ഭരണകക്ഷിയായ ബി.ജെ.പി. സഖ്യത്തിന് (എന്‍.ഡി.എ.) വിജയപ്രതീക്ഷയുണ്ട്.
Discussion about this post