കോഴിക്കോട്: വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് യുവതിയുടെ പരാതി. മലപ്പുറം സ്വദേശി അബ്ദുള്‍ ഖാദറിനെതിരെ കരിപ്പൂര്‍ പൊലീസ് കേസെടുത്തു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ ബലാത്സംഗശ്രമത്തിന് ആണ് കേസ് എടുത്തത്. മലപ്പുറം എസ്പിക്ക് ലഭിച്ച പരാതി കരിപ്പൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.
വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലിരുന്ന ഇയാള്‍ അപമര്യാദയായി പെരുമാറി എന്നാണ് പരാതി. യാത്ര തുടങ്ങിയ ശേഷം ലൈറ്റ് ഓഫാക്കിയത് മുതല്‍ തൊട്ടടുത്ത സീറ്റിലിരുന്ന അറുപതുകാരനായ അബ്ദുള്‍ ഖാദര്‍ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. പുലര്‍ച്ചെ 4.30 നാണ് വിമാനം കരിപ്പൂരിലെത്തിയത്. വിമാനമിറങ്ങിയ ഉടന്‍ യുവതിയുടെ ഭര്‍ത്താവ് ഇമെയിലില്‍ പരാതി അയച്ചെങ്കിലും അത് പൊലീസിന് ലഭിച്ചിരുന്നില്ല.
പരാതി കിട്ടാത്തതിനാലാണ് കേസെടുക്കാന്‍ വൈകിയതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കരിപ്പൂര്‍ പൊലീസ് അറിയിച്ചു. ക്വറന്റീനില്‍ ആയതിലാണ് യുവതിയ്ക്ക് വേഗത്തില്‍ പരാതി നല്കാന് കഴിയാതിരുന്നത്.
Discussion about this post