ഇന്ത്യന്‍ സൈനികരെ ആക്രമിച്ച ചൈനിസ് ആക്രമണത്തെ സര്‍വ്വകക്ഷി യോഗത്തില്‍ അപലപിക്കാതെ സിപിഎം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടികള്‍. ചൈനിസ് നീക്കത്തെ സര്‍വ്വ കക്ഷി യോഗത്തില്‍ സിപിഐഎമ്മും, സിപിഐയും അപലപിച്ചില്ല.
ചൈനയ്‌ക്കെതിരെ കര്‍ശന നിലപാട് എടുക്കുന്ന അമേരിക്കക്കൊപ്പം ഇന്ത്യ ചേരരുത് എന്ന നിലപാടാണ് യോഗത്തില്‍ സിപിഎം പ്രതിനിധികള്‍ അറിയിച്ചത്. സീതാറാം യെച്ചൂരിയാണ് യോഗത്തില്‍ പങ്കെടുത്തത്. സിപിഐയും ഇതിനെ പിന്തുണച്ചു. ഇന്ത്യയെ ഒപ്പം നിര്‍ത്താനുള്ള അമേരിക്കന്‍ നീക്കം ചെറുക്കണമെന്ന് സിപിഎമ്മും, സിപിഐയും ആവശ്യപ്പെട്ടു.
അതേ സമയം ടിഎംസി, എസ്പി, ബിഎസ്പി, എന്‍സിപി, ശിവസേന തുടങ്ങിയ കക്ഷികള്‍ ചൈനയ്‌ക്കെതിരെ കര്‍ശന നിലപാട് എടുക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.








Discussion about this post