ഡല്‍ഹി : ഇന്ത്യ ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷം സോണിയാ ഗാന്ധി. . അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ ആവശ്യപ്പെട്ടു. സേനകളെ യുദ്ധത്തിന് സജ്ജമാക്കാന്‍ പ്രതിപക്ഷം എന്ത് സഹകരണത്തിനും തയ്യാറാണെന്നും അവര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലാകുമോ എന്നറിയാന്‍ രാജ്യത്തിനാകെ താല്‍പര്യമുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു. ‘ഈ അവസാന ഘട്ടത്തില്‍ പോലും, പ്രതിസന്ധിയുടെ നിര്‍ണായകമായ നിരവധി വശങ്ങളെക്കുറിച്ച് അറിവില്ല, നമ്മള്‍ ഇരുട്ടിലാണെന്നും സോണിയ പറഞ്ഞു.
യോഗത്തില്‍ പങ്കെടുത്ത ഇടത് പാര്‍ട്ടികള്‍ ചൈനിസ് ആക്രമണത്തെ അപലപിക്കാത്തതും ശ്രദ്ധേയമായി.ചൈനയ്‌ക്കെതിരെ കര്‍ശന നിലപാട് എടുക്കുന്ന അമേരിക്കക്കൊപ്പം ഇന്ത്യ ചേരരുത് എന്ന നിലപാടാണ് യോഗത്തില്‍ സിപിഎം പ്രതിനിധികള്‍ അറിയിച്ചത്. സിപിഐയും ഇതിനെ പിന്തുണച്ചു. സീതാറാം യെച്ചൂരിയാണ് യോഗത്തില്‍ പങ്കെടുത്തത്.ഇന്ത്യയെ ഒപ്പം നിര്‍ത്താനുള്ള അമേരിക്കന്‍ നീക്കം ചെറുക്കണമെന്നും സിപിഎമ്മും, സിപിഐയും ആവശ്യപ്പെട്ടു.
ഇന്ത്യ ദുര്‍ബലമല്ലെന്ന് ചൈനയെ ബോധ്യപ്പെടുത്തടുത്തണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 300% ഇറക്കുമതി ചുങ്കം ചുമത്തണമെന്ന് സമാജ് വാദി പാര്‍ട്ടിയും പ്രതികരിച്ചു. ചൈനക്കെതിരെ ശക്തമായ നിലപാട് വേണമെന്ന് ത്രിണമൂല്‍ കോണ്‍?ഗ്രസും ബിജെഡിയും ജെഡിയുവും രം?ഗത്തെത്തി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ, ബിഎസ്പി നേതാവ് മായാവതി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
എം.കെ. സ്റ്റാലിന്‍ (ഡിഎംകെ), എടപ്പാടി കെ.പളനിസാമി (അണ്ണാ ഡിഎംകെ), കെ.ചന്ദ്രശേഖര്‍ റാവു (ടിആര്‍എസ്), ജഗന്‍ മോഹന്‍ റെഡ്ഡി (വൈഎസ്ആര്‍ കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍സിപി), നിതീഷ് കുമാര്‍ (ജെഡിയു), അഖിലേഷ് യാദവ് (എസ്പി), സുഖ്ബീര്‍ ബാദല്‍ (അകാലിദള്‍), ചിരാഗ് പാസ്വാന്‍ (എല്‍ജെപി), ഹേമന്ത് സോറന്‍ (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) എന്നിവരും പങ്കെടുത്തു.
Discussion about this post