ചൈന ഇന്ത്യയുടെ അതിര്‍ത്തി കടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വ്വ കക്ഷിയോഗത്തില്‍ യോഗത്തില്‍ പറഞ്ഞു. ഇന്ത്യയുടെ ഒരു സൈനിക പോസ്റ്റും ആക്രമിക്കപ്പെട്ടിട്ടില്ല. ചൈന ഇന്ത്യന്‍ മണ്ണില്‍ കടന്നിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാരത മാതാവിനെ തൊടാനെത്തിയവര്‍ക്ക് ശക്തമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതിര്‍ത്തി ലംഘിക്കാനുള്ള ചൈനിസ് നീക്കം നമ്മള്‍ തടഞ്ഞു. സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കും. അതിര്‍ത്തിയിലെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. ഇന്ത്യയെ കണ്ണുവെച്ചവരെ പാഠം പഠിപ്പിക്കും. ചൈനയ്ക്ക് ഇന്ത്യന്‍ സേന ശക്തമായ മറുപടി നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കൊപ്പം രാജ്യം മുഴുവനുമുണ്ട്. ഏത് മേഖലയിലേക്ക് നീങ്ങാനും ഇന്ത്യ സജ്ജമാണ്. ഇന്ത്യന്‍ സേനയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സേനയ്ക്ക് ഉചിതമായ നടപടിക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
Discussion about this post