ന്യൂഡല്‍ഹി: ചൈനയുമായുള്ള ഏതു സൈനിക നീക്കത്തിനും ഇന്ത്യ തയ്യാറാണെന്നാണ് ലഡാക്ക് അതിര്‍ത്തിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടി-71 ടാങ്ക് റെജിമെന്റ്, ലഡാക്കിലെ ആര്‍ട്ടിലറി യൂണിറ്റ്, സുഖോയ്-30 എംകെഐ പോര്‍വിമാനങ്ങള്‍, കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ആകാശ് മിസൈലുകള്‍, വടക്കു-കിഴക്കന്‍ ഭാഗത്ത് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.
വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ .പോര്‍ വിമാനങ്ങളായ സുഖോയ് 30 എംകെഐ,മിറാഷ് 2000,ജാഗ്വാര്‍ എന്നിവയെല്ലാം പൂര്‍ണ്ണ സജ്ജമാക്കിയതായി വ്യോമസേന വ്യക്തമാക്കി.അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന അതീവ ജാഗ്രതയിലാണ്, ബോഡി പ്രൊട്ടക്ടീവ് സ്യുട്ടുകളും ബാറ്റണുകളുമായി കൂടുതല്‍ സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്
ലേയിലേയും ശ്രിനഗറിലെയും ബേസ് ക്യാമ്പുകളും ഏതു നീക്കത്തിനും തയ്യാറാണ്. കിഴക്കന്‍ ലഡാക്ക് പ്രദേശത്ത് സേന നടത്തുന്ന ഏതൊരു സൈനിക നീക്കത്തിനും ഏറ്റവും നിര്‍ണായകമാകുന്ന ബേസ്‌ക്യാമ്പുകളാണ് ശ്രീനഗര്‍ ലേ എയര്‍ബേസുകള്‍.
ലഡാക്ക് സെക്ടറിലെ ഇന്ത്യന്‍ സൈനികര്‍ക്ക് വ്യോമ സഹായം നല്‍കുന്നതിനായി, അമേരിക്കന്‍ അപ്പാഷെ ആക്രമണ ഹെലികോപ്റ്ററുകള്‍ പ്രദേശങ്ങള്‍ക്ക് സമീപം വിന്യസിച്ചിട്ടുണ്ട്.സൈനികരുടെ ഗതാഗതത്തിനും അന്തര്‍-വാലി ട്രൂപ്പ് ട്രാന്‍സ്ഫറിനും ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ലേ എയര്‍ബേസിലും പരിസരത്തും വിന്യസിച്ചിട്ടുണ്ട്. യുദ്ധ സാമഗ്രികള്‍ കൊണ്ടുപോകുന്നതിനായി എം.ഐ -17 വി 5 മീഡിയം-ലിഫ്റ്റ് ചോപ്പറുകളും ഈ പ്രദേശത്ത് വിന്യസിച്ചുട്ടുണ്ട്.
ലഡാക്ക്, ടിബറ്റ് മേഖലകളിലെ ലേ, ശ്രീനഗര്‍, അവന്തിപൂര്‍, ബറേലി, അഡാംപൂര്‍, ഹല്‍വാര (ലുധിയാന), അംബാല, സിര്‍സ എന്നിവയുള്‍പ്പെടെ ഒന്നിലധികം വിമാനതാവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ നീക്കത്തിന് കരുത്ത് നല്‍കും. എന്നാല്‍ ചൈനയ്ക്ക് ഹോടാനില്‍ നിന്ന് മാത്രമെ സൈനിക നീക്കങ്ങള്‍ നിയന്ത്രിക്കാനാവൂ.
വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയിട്ടുള്ള അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ സേനാ നീക്കത്തിനു കരുത്തുപകരുമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. മുന്‍നിരയില്‍ അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ടുകളും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തരഘട്ടത്തില്‍ അതിര്‍ത്തി സംരക്ഷിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് സൈനിക അധികൃതര്‍ വ്യക്തമാക്കുന്നത്. ടി-71 ടാങ്ക് റെജിമെന്റ്, ലഡാക്കിലെ ആര്‍ട്ടിലറി യൂണിറ്റ്, സുഖോയ്-30 എംകെഐ പോര്‍വിമാനങ്ങള്‍, കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ആകാശ് മിസൈലുകള്‍, വടക്കു-കിഴക്കന്‍ ഭാഗത്ത് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. 1962 ലെ പോലെ ചൈനയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ പ്രതിരോധവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
സമ്പൂര്‍ണയുദ്ധം എന്നത് ആരും നിര്‍ദേശിക്കുന്നില്ല. എന്നാല്‍ അത്രയെളുപ്പം കീഴടങ്ങുന്നവരല്ല ഇന്ത്യന്‍ സേന എന്നു ചൈനയെ ഈ ഘട്ടത്തിലെങ്കിലും ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നാണ് വിദഗ്‌ദ്ധോപദേശം. അതിര്‍ത്തിയിലെ തല്‍സ്ഥിതി ഏകപക്ഷീയമായി മാറ്റാനും ഇന്ത്യന്‍ മണ്ണ് കൈവശമാക്കാനും കഴിയില്ലെന്ന ഉത്തമബോധ്യം ചൈനയ്ക്കുണ്ടാകണം. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് രാഷ്ട്രീയപരമായാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അതിര്‍ത്തിയില്‍ ഏതു നീക്കത്തിനും നമ്മുടെ സേന സുസജ്ജമാണെന്ന് പ്രധാനമന്ത്രിയും അറിയിച്ചു കഴിഞ്ഞു. ഏതു സൈനിക നീക്കത്തിനും സേനയ്ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. എങ്കിലും ഇന്ത്യയുടെ ഒരിഞ്ച് മണ്ണ്പോലും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും പ്രധാനമന്ത്രി സര്‍വ്വ കക്ഷി യോഗത്തിനു ശേഷം അറിയിച്ചു.









Discussion about this post