ഡല്‍ഹി: ഗുജറാത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ വൈകുന്നു. അയോഗ്യനാക്കിയ എം.എല്‍.എ ബി.ജെ.പിക്ക് വോട്ട് ചെയ്തുവെന്നും അത് അനുവദിക്കരുതെന്നും കാണിച്ച് കോണ്‍ഗ്രസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. ബി.ജെ.പിക്ക് വോട്ട് ചെയ്ത രണ്ട് ബി.ജെ.പി എം.എല്‍.എമാരുടെ വോട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.
ബി.ജെ.പി എം.എല്‍.എ കേസരി സിങിനും ഭുപേന്ദ്ര സിങ് ചുദാസമയ്ക്കും എതിരെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ഭുപേന്ദ്ര സിങിന്റെ നിയമസഭയിലേക്കുള്ള വിജയം ഹൈക്കോടതി റദ്ദാക്കിയിട്ടുള്ളതാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കേസരി സിങ് പകരക്കാരനെ വെച്ചാണ് വോട്ടുചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.









Discussion about this post