ഡല്‍ഹി : ചൈനീസ് സോഷ്യല്‍മീഡിയ ആപ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ഡിലീറ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍.ഒരു ജനപ്രിയ ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ വീ ചാറ്റാണ് ചൈന ഇന്ത്യ സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രസംഗം ഡിലീറ്റ് ചെയ്തത്.സംസ്ഥാന രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതും ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നു എന്നതാണ് വീചാറ്റ് ഇതിന് കാരണമായി പറഞ്ഞിട്ടുള്ളത്.ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി, മോദിയുടെ പരാമര്‍ശങ്ങള്‍, വ്യാഴാഴ്ച നടന്ന ഇന്ത്യന്‍-ചൈനീസ് വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള ഫോണ്‍ കോള്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന എന്നിവ ഡിലീറ്റ് ചെയ്ത് അപ്‌ഡേഷനില്‍ ഉള്‍പ്പെടുന്നു.
വിദേശ കാര്യ വക്താവിന്റെ പ്രസ്താവന ഡിലീറ്റ് ആക്കിയതിന് ശേഷം എംബസ് ഉദ്യോഗസഥര്‍ വോയ്‌ബോ അക്കൗണ്ടില്‍ ഇതിന്റെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.പോസ്റ്റ് നീക്കം ചെയ്തിട്ടില്ലെന്ന് എംബസി ഉദ്യോഗസ്ഥര്‍ക്ക് വായനക്കാരോട് വ്യക്തമാക്കേണ്ടിവന്നു. കൂടാതെ ചൈനീസ് ഭാഷയില്‍ പ്രസ്താവനയുടെ സ്‌ക്രീന്‍ ഷോട്ട് വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്തു.
കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ വാലി മേഖലയില്‍ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് സോഷ്യല്‍ മീഡിയയിലെ ഔദ്യോഗിക അക്കൗണ്ടുകളില്‍ നിന്ന് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പോസ്റ്റുകള്‍ പെട്ടെന്ന് നീക്കം ചെയ്യുന്നത്.
Discussion about this post