ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ വിമാന സര്‍വീസ് ഉടന്‍ തുടങ്ങാനാകില്ലെന്ന സൂചന നല്‍കി വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി. മറ്റ് രാജ്യങ്ങളും കൊറോണയിൽ നിന്നും മുക്തി നേടിയ ശേഷം മാത്രമേ വിദേശ വിമാന സര്‍വീസിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയൂവെന്നും ഹര്‍ദീപ് സിംഗ് പറഞ്ഞു.
അതേസമയം മറ്റ് രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തി എത്രത്തോളം യാത്രക്കാരുണ്ട് എന്ന കണക്കുകള്‍ ശേഖരിച്ച ശേഷം സര്‍വീസ് ആരംഭിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെയില്ലെന്നും മന്ത്രി വ്യക്തമാക്കി.
വന്ദേഭാരത് മിഷന്റെ മൂന്നും നാലും ദൗത്യത്തില്‍ 750 സ്വകാര്യ വിമാനസര്‍വീസുകളും ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post