ന്യൂഡൽഹി : ഇന്ത്യൻ സായുധസേനക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ്.സേനാ വിദഗ്ധരുമായി മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് സൈനിക മേധാവിമാർക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയതായി ഉത്തരവിട്ടത്.
അതിർത്തിയിൽ ഉണ്ടാവുന്ന അപ്രതീക്ഷിതമായ ആക്രമണങ്ങൾക്ക് തിരിച്ചടിക്കാൻ ഇനി പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് കാക്കേണ്ടതില്ല.സായുധസേന മേധാവികൾക്ക് ഇനി സ്വമേധയാ തീരുമാനമെടുക്കാൻ അധികാരമുണ്ടായിരിക്കും.
Discussion about this post