ക്രിക്കറ്റ് താരമായ മുഹമ്മദ് കൈഫിനെതിരെ ഇസ്ലാം മതമൗലികവാദികളുടെ സൈബർ ആക്രമണം. അന്താരാഷ്ട്ര യോഗ ദിനത്തെ തുടർന്ന് മുഹമ്മദ് കൈഫ് അദ്ദേഹത്തിന്റെ വിവിധ യോഗാ പോസുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.ഈ പോസ്റ്റിനു താഴെ യോഗയെക്കാൾ നല്ലത് നിസ്കാരമാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഇസ്ലാം മതമൗലികവാദികൾ രംഗത്തു വരികയായിരുന്നു.
യോഗയ്ക്ക് പകരം മതമൗലികവാദികൾ 5 നേരം നിസ്കരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഇവരുടെ ആക്രമണം ഇപ്പോഴും തുടരുകയാണ്.മാർച്ചിലെ ജനതാ കർഫ്യൂന് പിന്തുണ പ്രഖ്യാപിച്ചപ്പോഴും മുഹമ്മദ് കൈഫിന് മുമ്പ് സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.പബ്ലിസിറ്റിക്ക് വേണ്ടി സ്വന്തം മതത്തെ മാറ്റിനിർത്തുകയാണ് കൈഫ് ചെയ്യുന്നതെന്നാണ് ഇസ്ലാം മതമൗലികവാദികൾ പറയുന്നത്.
Discussion about this post