1962ലെ യുദ്ധത്തില്‍ ഇന്ത്യയെ തോല്‍പിച്ചത് പാടി നടക്കുമ്പോഴും ചൈനയുടെ ഉള്ളില്‍ പേടി ഏറെയാണ്. യുദ്ധമുഖത്തെ അനുഭവ കുറവ് വലിയ ഭീഷണിയാണ് ചൈനയ്ക്ക് എന്നതിന് പുറമെ വ്യോമ-നാവിക സേനാ വിഭാഗങ്ങളില്‍ ഇന്ത്യയുടെ കരുത്ത് പ്രവചനാതീതമാണ് എന്നത് ചൈനയുടെ ഉറക്കെ കെടുത്തുംയ.
2020ലെ ഇന്ത്യ പാടേ മാറിയ ഇന്ത്യയാണ്.
ഇന്ന് ലോകത്തെ ഏറ്റവും മികച്ച സൈനികശക്തികളില്‍ ഒന്നാണ് ഇന്ത്യ. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യം നേടിയ കരുത്ത് ഏറെയാണ്. മാത്രവുമല്ല ചൈനിസ് അതിര്‍ത്തികളില്‍ വികസന പ്രവര്‍ത്തനം നടത്തി യുദ്ധ ഉപകരണങ്ങളും മറ്റും എത്തിക്കാന്‍ ഇന്ത്യ സൗകര്യം ഒരുക്കി കഴിഞ്ഞു. ലഡാക്കില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചൈനയെ അസ്വസ്ഥമാക്കുന്നത് ഇത് കൊണ്ടാണ്. കൂടുതല്‍ സൈന്യത്തെയും യുദ്ധോപകരണങ്ങളും എത്തിക്കാന്‍ ഇന്ത്യക്കായാല്‍ അത് തങ്ങള്‍ക്ക് മേല്‍ക്കൈ നഷ്ടപ്പെടുത്തുമെന്ന് ചൈനയ്ക്ക് ഉറപ്പുണ്ട്.
വ്യോമസേന കരുത്തുറ്റത്
ഒരു യുദ്ധമുണ്ടായാല്‍ മേഖലയിലെ വ്യോമമേധാവിത്വം ഇന്ത്യക്കായിരിക്കുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സുഖോയും റഫാലും വ്യോമത്താവളങ്ങളില്‍നിന്ന് എളുപ്പത്തില്‍ ഇന്ത്യക്ക് വിനിയോഗിക്കാനാവും, ഇതോടെ ടിബറ്റ് ഉയരങ്ങള്‍ മറികടന്ന് ആയുധവുമായുള്ള പറന്നെത്തല്‍ ചൈനീസ് വിമാനങ്ങള്‍ക്ക് എളുപ്പമാവില്ല. തുടക്കത്തിലെ ചൈനിസ് പോര്‍വിമാനങ്ങളെ തടയാന്‍ ഇന്ത്യയ്ക്ക് കഴിയും. ഇത് യുദ്ധത്തിന്റെ ഗതി നിര്‍ണയിക്കുമെന്നും ചരിത്രത്തിലിത് വരെ നേരിടാത്ത പരാജയം ചൈനയ്ക്ക് നേരിടേണ്ടി വരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നാവിക ശക്തിയില്‍ ചൈന പിന്നില്‍
ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനികശക്തി താരതമ്യപ്പെടുത്തുമ്പോള്‍ ചൈന അല്‍പം പിന്നില്‍ നില്‍ക്കുന്നത് നാവികസേനയുടെ കാര്യത്തിലാണ്. ആന്‍ഡമാനില്‍ ഇന്ത്യയുടെ നാവിക വ്യോമ താവളങ്ങളും വികസിപ്പിച്ചു കഴിഞ്ഞു. 3000 മീറ്റര്‍ റണ്‍വേയാണ് ഇവിടെയുള്ളത്. മുങ്ങിക്കപ്പലുകള്‍ അടക്കം നങ്കൂരമിടാനുള്ള സൗകര്യവുമുണ്ട്. ചൈനയുടെ ഏത് നീക്കങ്ങളും മുന്‍കൂട്ടി അറിയാ നും ചെറുക്കാനുമുള്ള കരുത്ത് ഇന്ത്യന്‍ സേനയ്ക്കുണ്ട്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനും മലാക്ക കടലിടുക്കിനും സമീപം സ്ഥിതി ചെയ്യുന്ന കോകോ ദ്വീപുകളിലെ പുതിയ താവളം ആന്‍ഡമാന്‍ തോവളത്തിന്റെ നിരീക്ഷണ പരിധിയിലാണ്. ചൈനയുടെ എണ്ണ 90 ശതമാനവും കൊണ്ടുവരുന്നതു മലാക്ക കടലിടുക്കിലൂടെയാണ്. അവിടെ കപ്പലുകളുടെ നീക്കവും നിരീക്ഷിക്കാം.
ആത്മ വീര്യമില്ലാത്ത ഒറ്റ പുത്രന്മാരുടെ സേന
ആത്മവീര്യമില്ലായ്മയാണ് ചൈനിസ് പട്ടാളം നേരിടുന്ന വലിയ പ്രശ്‌നം. യുദ്ധമുഖത്ത് അനുഭവ പരിചയമില്ലായ്മ പിഎല്‍എയുടെ ദുര്‍ബലതയാണ്. സ്വന്തം ഭര്‍ത്താവ് യുദ്ധത്തില്‍ മരിച്ച് കുടുംബാംഗങ്ങള്‍ സൈന്യത്തില്‍ ചേരുന്ന നാടാണ് ഇന്ത്യ. നാടിനായി ജീവന്‍ ത്യജിക്കുന്നത് അഭിമാനമായി കരുതുന്നവരുടെ നാട്. ഒരറ്റ മകന്‍ മാത്രമുള്ള കുടുംബത്തില്‍ നിന്നെത്തുന്ന ചൈനിസ് പട്ടാളക്കാരെ പിന്നോട്ടു വലിക്കുക ഭയം തന്നെയാവും. ഗാല്‍വാന്‍ താഴ്വരയില്‍ ബീഹാറില്‍ നിന്നുള്ള ഘാതക് റെജിമെന്റ് നടത്തിയ ആക്രമണത്തില്‍ ചൈനിസ് പട്ടാളക്കാരുടെ ഭീരുത്വം പുറത്ത് വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായ തിരിച്ചടിയില്‍ ചൈനിസ് പട്ടാളം വിറങ്ങലിച്ചു പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാളെടുത്ത് ജപ്പാന്‍, അവസരം നോക്കി അമേരിക്ക
ലോകരാജ്യങ്ങളുടെ എതിര്‍ത്തും ചൈനയ്ക്ക് വലിയ തിരിച്ചടിയാണ്. ജപ്പാന്‍ അതിര്‍ത്തിയിലും യുദ്ധസമാനമായ സാഹചര്യമാണ്. തായ്വാനും, ജപ്പാനിലെ ചില ഭാഗങ്ങളും കയ്യേറാന്‍ ചൈന ശ്രമിക്കുന്നതിനെതിരെ ജപ്പാന്‍ രംഗത്തെത്തി കഴിഞ്ഞു. ഇന്ത്യയുമായി ശക്തമായ നയതന്ത്ര ബന്ധം കാത്ത് സൂക്ഷിക്കുന്ന രാജ്യമാണ് ജപ്പാന്‍. മിസൈലുകള്‍ വിന്യസിച്ച് ചൈനയ്ക്ക് കനത്ത് മറുപടി നല്‍കാന്‍ കാത്തിരിക്കുകയാണ് ജപ്പാനും. അമേരിക്കയും ചൈനയ്‌ക്കെതിരെയുള്ള നീക്കത്തിന് കോപ്പ് കൂട്ടുകയാണ്. ഹോംഗോങ്ങിലെ സംഘര്‍ഷവും ചൈനയ്ക്ക് തിരിച്ചടിയാണ്. ഈയൊരു സാഹചര്യത്തില്‍ ഇന്ത്യയുമായി ഒരു യുദ്ധത്തിന് ചാടിപുറപ്പെട്ടാല്‍ അത് ചൈനയുടെ സര്‍വ്വ നാശത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.
വ്യാപാര ഉപരോധം വന്നാല്‍ ചൈനയെ യുദ്ധമില്ലാതെ തോല്‍പിക്കാം
അമേരിക്കയുടെ വ്യാപാര ഉപരോധങ്ങള്‍ ഇതിനകം ചൈനയുടെ സാമ്പത്തിക നട്ടെല്ല് തകര്‍ത്തു കഴിഞ്ഞു. ചൈനയുമായി വലിയ തോതില്‍ വ്യാപാര പങ്കാളിത്തമുള്ള ഇന്ത്യ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് എടുത്താല്‍ ചൈന വെട്ടിലാകും.യുദ്ധമില്ലാതെതന്നെ ചൈനയെ വട്ടം കറക്കാന്‍ ഇന്ത്യയ്ക്ക് വ്യാപാക വിലക്ക് മതിയാകുമെന്നാണ് വിലയിരുത്തല്‍.
സ്വദേശി ജാഗരണ്‍ മഞ്ചും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേസും ആഹ്വാനം ചെയ്യുന്നപോലെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തുടങ്ങിയാല്‍ അതവര്‍ക്ക് വലിയ തിരിച്ചടിയാകും. ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ വിപണി ഭരിക്കുന്നത് നിയന്ത്രിച്ചാല്‍ ചൈന കൊണ്ടുപോകുന്ന എണ്ണായിരത്തി ഇരുനൂറു കോടി ഡോളറിന് തടയിടാന്‍ പറ്റും. ഇത് സാമ്പത്തികമായി ചൈനയെ ശ്വാസംമുട്ടിക്കും, ഇതോടെ ആറു ശതമാനമായി ഉയര്‍ന്ന ചൈനയിലെ തൊഴിലില്ലായ്മ ഉത്പാദനമേഖല കൂപ്പുകുത്തുമ്പോള്‍ കുതിച്ചുയരും.നേപ്പാളിലെ ഊര്‍ജപദ്ധതികളില്‍ ചൈനീസ് കമ്പനികള്‍ മുപ്പതിനായിരം കോടിയോളം രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. നേപ്പാളില്‍നിന്ന് വൈദ്യുതി വാങ്ങുന്നതിലൂടെ ഇന്ത്യ ഈ ചൈനീസ് കമ്പനികളെ സഹായിക്കുന്നുണ്ട്. ഇത് നിര്‍ത്തിയാല്‍ ഈ കമ്പനികളെ പ്രതിസന്ധിയിലാക്കാന്‍ ഇന്ത്യയ്ക്ക് കഴിയും.
ചൈനീസ് നിയന്ത്രണത്തിലുള്ള കമ്പനികള്‍ ഇന്ത്യന്‍ ഐ.ടി., വാര്‍ത്താവിനിമയം തുടങ്ങിയ സുപ്രധാന മേഖലകളില്‍ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ അടക്കമുള്ള സംവിധാനങ്ങളവതരിപ്പിക്കുന്നത് തടയാന്‍ ഇന്ത്യന്‍ സര്‍ക്കാരിനാവും. ചൈനീസ് അടിസ്ഥാനസൗകര്യ വികസന കമ്പനികളെ നിരോധിക്കാനും കേന്ദ്രസര്‍ക്കാരിന് കഴിയും. വന്‍ തോതിലുള്ള നികഷേപ പദ്ധതികളാണ് ചൈനിസ് കമ്പനികള്‍ ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്. ഇവ പാളിയാല്‍ ചൈനിസ് സാമ്പത്തിക രംഗം നിലം പൊത്തും.









Discussion about this post